കുളത്തൂര്‍ ഉന്നതിയിലെ ദുരൂഹ മരണങ്ങള്; അന്വേഷിക്കണമെന്ന്
1568087
Tuesday, June 17, 2025 7:55 AM IST
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് കുളത്തൂര്‍ ആദിവാസി ഉന്നതിയിലെ ദുരൂഹ മരണങ്ങള് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കൊയിലാണ്ടി താലൂക്ക് എസ്സിഎസ്ടി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉന്നതിയിലെ മദ്യ വ്യാപനവും ഉപയോഗവും അവസാനിപ്പിക്കാന്‍ പോലീസും എക്സൈസും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി ഇടപെടല്‍ നടത്തണം. പട്ടികജാതി -വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ നീതി നിഷേധിക്കുന്നതിനെതിരേ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി വി.കെ. അച്യുതന് ഉദ്ഘാടനം ചെയ്തു. വാസു വെങ്ങേരി അധ്യക്ഷത വഹിച്ചു. എ. എം. ബാലന്, ഇ.കെ. വേലായുധന്, കുഞ്ഞിക്കണ്ണന് പയ്യോളി, എ.എം. മോഹനന്, കെ.ടി. ഗംഗാധരന്, വി.പി. വേണു എന്നിവര്‍ പ്രസംഗിച്ചു.