മരം കടപുഴകാറായ നിലയില്‍; താമരശേരി ചുരത്തില്‍ നിയന്ത്രണം
1568082
Tuesday, June 17, 2025 7:48 AM IST
താമരശേരി: താമരശേരി ചുരം ഒന്‍പതാം വളവിനും എട്ടാം വളവിനുമിടയില്‍ മരം കടംപുഴകാറായ നിലയില്‍. അപകടാവസ്ഥയെ തുടര്‍ന്ന് പോലീസ് ചുരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
മരത്തിന്റെ അടിഭാഗത്തുനിന്നും മണ്ണ് ഇളകി വീണുകൊണ്ടിരിക്കുകയാണ്. ഏത് സമയത്തും റോഡിലേക്ക് കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. മരം മുറിച്ചു മാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ഒന്‍പതുമണിയോടെ മരം നീക്കാനുള്ള നടപടികള്‍ ആരംഭിക്കും.
അതിനിടെ കനത്ത മഴയെത്തുടര്‍ന്ന് ചുരത്തില്‍ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. ചുരം ഒന്നാംവളവിനും രണ്ടാം വളവിനുമിടയിലാണ് റോഡിലേക്ക് മരം പൊട്ടിവീണത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മരക്കൊമ്പുകള്‍ വെട്ടിമാറ്റി ഗതാഗത തടസം ഒഴിവാക്കി.