എന്‍ജിഒ അസോസിയേഷന് അനുമോദന സദസ്
1568090
Tuesday, June 17, 2025 7:55 AM IST
കോഴിക്കോട്:കേരള എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്എസ്എസ്എല്സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.
മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരമായി സമ്മാനിച്ചു. മാത്തോട്ടം വനശ്രീയില്‍ സംഘടിപ്പിച്ച ചടങ്ങ് എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജില്ലാ ജോ. സെക്രട്ടറി കെ.പി. സുജിത, കെ. ജോതിഷ് കുമാര്‍ ,ഡോ. വി.ടി. നന്ദകുമാര്‍, കെ.കെ.അശോകന്, ഗണേശ് കൃഷ്ണന് മൂസത് , പി.ബി പ്രവീണ, കെ. ഹസ്ന എന്നിവര്‍ പ്രസംഗിച്ചു.