കൂ​രാ​ച്ചു​ണ്ട്: ഇ​ട​വേ​ള​ക​ളി​ല്ലാ​തെ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് മാ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട് ചാ​പ്റ്റ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ബ്ല​ഡ് യൂ​ണി​റ്റി അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി.

ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജെ​സി​ഐ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​രോ മൂ​ന്ന് മാ​സ ഇ​ട​വേ​ള​ക​ളി​ൽ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു​ണ്ട്. ഇ​തു​വ​രെ പ​തി​ന​ഞ്ചി​ല​ധി​കം ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 50 മു​ത​ൽ 100 വ​രെ ആ​ളു​ക​ളാ​ണ് ഓ​രോ ക്യാ​മ്പി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം ആ​യി​രം യൂ​ണി​റ്റി​ല​ധി​കം ര​ക്തം ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷം കൊ​ണ്ട് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം, ജോ​സ്ബി​ൻ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. 22നു ​കൂ​രാ​ച്ചു​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം കൈ​മാ​റും.