കോ​ഴി​ക്കോ​ട്: ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തെ അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്‌ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നം വ​കു​പ്പ് ന​ട​പ്പാ​ക്കി​യ വി​ത്തു​ണ്ട​ക​ളു​ടെ പ്ര​ചാ​ര​ണ പ​ദ്ധ​തി​യാ​യ വി​ത്തൂ​ട്ടി​ന്‍റെ സം​സ്‌​ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കാ​ക്ക​വ​യ​ൽ വ​ന​പ​ർ​വ്വം ഇ​ക്കോ​ടൂ​റി​സം സെ​ന്‍റ​റി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ർ​ക്കാ​രി​ന്‍റെ പു​തി​യ വ​ന​വ​ത്ക​ര​ണ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​നു​ഷ്യ- വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നാ​യി മൃ​ഗ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും ജ​ല​വും വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ ല​ഭ്യ​മാ​ക്കു​ക, അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ ബാ​ഹു​ല്യം കു​റ​ക്കു​ക, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക എ​ന്നീ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.