പന്തയംവച്ച് വെള്ളക്കെട്ടിലിറങ്ങി കുടുങ്ങിയ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി
1568080
Tuesday, June 17, 2025 7:48 AM IST
മുക്കം: ഗ്രൗണ്ടിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ വിദ്യാര്‍ഥിയെ ജ്വല്ലറി ജിവനക്കാര്‍ രക്ഷപ്പെടുത്തി. മുക്കം നഗരസഭയിലെ പുല്‍പ്പറമ്പ് ഗ്രൗണ്ടിലാണ് സംഭവം. കനത്ത മഴയില്‍ ഗ്രൗണ്ടില്‍ വെള്ളം നിറഞ്ഞു നില്‍ക്കുകയായിരുന്നു. കൂട്ടുകാരോട് പന്തയംവച്ച് വെള്ളത്തില്‍ ചാടിയ വിദ്യാര്‍ഥി മസിലു കയറി വെള്ളത്തില്‍ താഴ്ന്നുതുടങ്ങിയപ്പോള്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട ദിയ ഗോള്‍ഡിലെ മാര്‍ക്കറ്റിംഗ് സ്റ്റാഫുകളായ സ്വാലിഹും റാഷിദുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സ്വാലിഹ് വെള്ളത്തിലേക്ക് എടുത്തുചാടി മുങ്ങിപ്പോയ വിദ്യാര്‍ഥിയെ പൊക്കിയെടുത്ത് ഗ്രൗണ്ടിലെ ഗോള്‍ പോസ്റ്റിന്റെ അടുത്തേക്ക് എത്തിക്കുകയും പിന്നീട് റാഷിദ് ട്യൂബുമായി വന്നു കരയിലേക്ക് കയറ്റുകയുമായിരുന്നു.