മുതിര്‍ന്ന പൗരന്മാര്ക്കെതിരെയുള്ള ചൂഷണ വിരുദ്ധ ദിനാചരണം നടത്തി
1568088
Tuesday, June 17, 2025 7:55 AM IST
മുക്കം: മുക്കം നഗരസഭയിലെ സാമൂഹിക സുരക്ഷാ മിഷന് വയോമിത്രം പദ്ധതിയുടെയും ഡോണ്‍ബോസ്കോ കോളജ് സോഷ്യല്‍ സര്‍വീസ് ക്ലബിന്റെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കെതിരെയുള്ള ചൂഷണ വിരുദ്ധ ദിനാചരണം നടത്തി.
ഡോണ്‍ ബോസ്കോ കോളജില്‍ നടന്ന ചടങ്ങ് മുക്കം നഗരസഭ ചെയര്മാന് പി.ടി.ബാബു ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുഞ്ഞന്‍ അധ്യക്ഷതവഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.പി.വി.ചാന്ദിനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോബി എം.എബ്രഹാം ,മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.ബിന്ദു, പി.ജോഷില, വസന്തകുമാരി, വയോജന സമിതി സെക്രട്ടറി കരുണങ്ങാട്ട് ഭാസ്കരന് , ഡോണ്‍ബോസ്കോ കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിജി ജോര്‍ജ് ,സാമൂഹ്യ സുരക്ഷാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിഷ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി മീഡിയേറ്റര്‍ അഡ്വ.വി.പി രാധാകൃഷ്ണന്, കേരള സാമൂഹ്യ സുരക്ഷാ മിഷന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ക്ലാസുകളെടുത്തു. കോളജ് പിആര്‍ഒ സന്തോഷ് അഗസ്റ്റിന് പരിപാടികള്‍ക്ക് നേതൃത്വം നല്കി.