പേ​രാ​മ്പ്ര: പാ​ലേ​രി അ​ങ്ങാ​ടി​യി​ലെ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യ്ക്ക് തീ ​പി​ടി​ച്ചു. പ​രേ​ത​നാ​യ കി​ഴ​ക്ക​യി​ൽ കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ മ​ക​ൾ ര​മ​ണി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യ്ക്കാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തീ ​വീ​ട്ടി​ലേ​ക്കും പ​ട​ർ​ന്നു.

ഇ​വി​ടെ ആ​ൾ താ​മ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പേ​രാ​മ്പ്ര​യി​ൽ നി​ന്ന് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വീ​ട് തു​റ​ന്നു പ​രി​ശോ​ധി​ച്ചാ​ലെ ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.