നീറ്റ് പരീക്ഷ ജേതാവിനെ ആദരിച്ചു
1568296
Wednesday, June 18, 2025 4:30 AM IST
പേരാമ്പ്ര: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തിൽ 109-ാം സ്ഥാനവും നേടിയ ആവളയിലെ ദീപ്നിയയെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. പ്രസിഡന്റ് എൻ.പി. ബാബു പൊന്നാട അണിയിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സജീവൻ, ബ്ലോക്ക് അംഗം കെ. അജിത, ബിഡിഒ ഇൻ ചാർജ് പി.കെ. സുജീഷ്, വുമൺസ് വെൽഫയർ ഓഫീസർ സജീഷ് എന്നിവർ പങ്കെടുത്തു.