കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
1568291
Wednesday, June 18, 2025 4:30 AM IST
കൊയിലാണ്ടി: കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ ദേശീയപാത തകർന്നു. കാറ്റിൽ നിരവധി മരങ്ങൾ വീണു. കൊയിലാണ്ടി നഗരസഭയിലെ നടേലക്കണ്ടി വാർഡിലെ കുറ്റിവയൽ കോളനിയിലെ ജയൻ, ശിവദാസൻ എന്നിവരുടെ കുടുംബങ്ങളെ കോതമംഗലം ജിഎൽപി സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.
കൗൺസിലർ എ. ലളിതയുടെ നേതൃത്വത്തിലാണ് ഇവരെ മാറ്റിയത്. പതിവുപോലെ കൊരയങ്ങാട് വാർഡിലെ അമ്പാടി റോഡും കൊരയങ്ങാട് ക്ഷേത്ര മൈതാനവും വെള്ളത്തിലായി. പന്തലായനിയിൽ ഈശ്വരൻ ചിറ കവിഞ്ഞൊഴുകി സമീപത്തെ നാല് വീടുകളിൽ വെള്ളം കയറി.