കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ്ര​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി.​വി. ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജോ​യി കു​ര്യ​ൻ മു​ട്ടും​മു​ഖ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി. മ​ജീ​ഷ്യ​നും അ​ധ്യാ​പ​ക​നു​മാ​യ ശ്രീ​ജി​ത്ത് വി​യ്യൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജോ​ൺ ജ്യോ​തി​ഷ് മു​ട്ടും​മു​ഖ​ത്ത്, പ്ര​സ് ഫോ​റം സെ​ക്ര​ട്ട​റി ജോ​ബി കാ​ഞ്ഞി​ര​ത്തും​കു​ഴി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പൂ​ക​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ കാ​റ്റു​ള്ള​മ​ല മു​ട്ടും​മു​ഖ​ത്ത് കു​ര്യ​ൻ - ഏ​ലി​യാ​മ്മ കു​ര്യ​ൻ സ്മ​ര​ണാ​ർ​ഥം മെ​മ​ന്‍റോ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി.

ജി​തി​ൻ പ​തി​യി​ൽ, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, ജോ​സ് വെ​ളി​യ​ത്ത്, വി.​ജെ സ​ണ്ണി, വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ബി​ജു ക​ക്ക​യം എ​ൻ.​കെ കു​ഞ്ഞ​മ്മ​ദ്, രാ​ജ​ൻ വ​ർ​ക്കി, നി​സാം ക​ക്ക​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.