വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കണം: കര്‍ഷക കോണ്‍ഗ്രസ്
1568289
Wednesday, June 18, 2025 4:30 AM IST
ബാലുശേരി: വര്‍ധിച്ചു വരുന്ന വന്യമൃഗശല്യംകൊണ്ടും പ്രതികൂല കാലാവസ്ഥ കാരണവും കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് ഭൂനികുതി വര്‍ധനവ് വലിയ പ്രഹരമായിത്തീര്ന്ന സാഹചര്യത്തില്‍ അതു പിന്‍വലിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ബാലുശേരി നിയോജക മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു.
പിണറായി സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടില്‍നിന്ന് പിറകോട്ടു പോകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്ത് കറ്റോട് അധ്യക്ഷത വഹിച്ചു.
വാളങ്ങല്‍ ബാലകൃഷ്ണന്, കെ.പി. സത്യന്, സി.പി. ബാലകൃഷ്ണന്, സി.കെ. സതീശന്, അമല്‍രാജ് കോഴിക്കോട്, അമൃതരാജ്, ഐ. രവീന്ദ്രന്, ശകുന്തള ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.