വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ പ്രതിഭാസംഗമം
1568574
Thursday, June 19, 2025 5:14 AM IST
കോഴിക്കോട്: വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു.ഹയർ സെക്കൻഡറി പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ മുഴുവൻ മാർക്ക് നേടിയ ക്രിസ്റ്റി പോൾ മാത്യു, ക്രിസ് മരിയ വിൽസൺ എന്നിവർക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി.
താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സ്കറിയ മങ്കരയിൽ അധ്യക്ഷത വഹിച്ചു. മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ജോഷിയെ ചടങ്ങിൽ ആദരിച്ചു.
എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാര സമർപ്പണവും എൻഡോവ്മെന്റ് വിതരണവും നടത്തി.
ഓമശേരി പഞ്ചായത്ത് പ്രസിഡന്റ് കരുണാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഗംഗാധരൻ, വാർഡ് മെന്പർ രജിത രമേശ്, പ്രിൻസിപ്പൽ ബിന്ദു മേരി പോൾ, ഹെഡ്മിസ്ട്രസ് റീജ വി. ജോൺ, ലീന വർഗീസ്, സിജു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.