കോ​ഴി​ക്കോ​ട്: രാ​ജ്യാ​ന്ത​ര യോ​ഗാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലി​സ കോ​ള​ജ് നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി (എ​ന്‍​ഐ​ടി) കാ​ലി​ക്ക​ട്ടു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​ക യോ​ഗാ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ലി​സ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും യോ​ഗ​യു​ടെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. എ​ന്‍​ഐ​ടി കാ​ലി​ക്ക​ട്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​പ്ര​സാ​ദ് കൃ​ഷ്ണ, സെ​ന്റ​ര്‍ ഫോ​ര്‍ ഇ​ന്ത്യ​ന്‍ നോ​ള​ജ് സി​സ്റ്റം​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​ആ​ശി​ഷ് അ​വാ​സ്തി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ലി​സ കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ലും നി​ല​വി​ല്‍ എ​ന്‍​ഐ​ടി​യി​ലെ മൈ​ന്‍​ഡ് ഫു​ള്‍​നെ​സ് മെ​ഡി​റ്റേ​ഷ​നി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യു​മാ​യ പ്ര​ഫ. വ​ര്‍​ഗ്ഗീ​സ് മാ​ത്യു, ലി​സ കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​നി​ജു തോ​മ​സ്, സൈ​ക്കോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ വി.​ശി​ല്പ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.