സെന്റ് സേവ്യേഴ്സ് കോളജില്‍ യോഗ ദിനം ആചരിച്ചു
1568836
Friday, June 20, 2025 5:12 AM IST
കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കാലിക്കട്ട് എന്‍ഐടിയുടെ ആഭിമുഖ്യത്തില്‍ സെന്റ് സേവ്യേഴ്സ് കോളജ് വിദ്യാര്‍ഥികള്‍ക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. എന്‍ഐടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.
സെന്റ് സേവ്യേഴ്സ് കോളജ് സൈക്കോളജി വിഭാഗം മേധാവി ഫാ. അനില്‍ സാഞ്ചോസ് അധ്യക്ഷത വഹിച്ചു.
എന്‍ഐടി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം ഡോ.ആഷിഷ് അവസ്ഥി, എന്‍ഐടി കാലിക്കട്ട് മൈന്ഡ്ഫുള്നെസ് മെഡിറ്റേഷന്‍ റിസര്‍ച്ച് സ്കോളര്‍ പ്രഫ. വര്‍ഗീസ് മാത്യു എന്നിവര്‍ ക്ലാസെടുത്തു. നീമാ വിവേക് സ്വാഗതവും എ.അവന്തിക രാജ് നന്ദിയും പറഞ്ഞു.