കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നം 21ന് ​ഇ​ര്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തു​മെ​ന്ന് ടീം​യോ​ഗ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

രാ​വി​ലെ ആ​റ​ര മു​ത​ല്‍ 7.45 വ​രെ​യാ​ണ് പ​രി​പാ​ടി. എ​ന്‍​സി​സി, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, എ​സ്പി​ജി, ജെ​ആ​ര്‍​സി, എ​ന്‍​എ​സ്എ​സ് എ​ന്നീ വി​ഭാ​ഗം കു​ട്ടി​ക​ളെ​യും മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ദി​നാ​ച​ര​ണം.

ജി​ല്ലാ സ്‌​പോ​ര്‍​ട​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​രാ​ജീ​വ്, ഷോ​ജി സെ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.

യോ​ഗ പ​രി​പാ​ടി​ക​ള്‍​ക്കു ടീം ​യോ​ഗ കാ​ലി​ക്ക​റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റും യോ​ഗ മാ​സ്റ്റ​റു​മാ​യ ബൈ​ജു ചെ​ക്യാ​ട​ത്ത് േന​തൃ​ത്വം ന​ല്‍​കും. സെ​ക്ര​ട്ട​റി എ​ന്‍. ര​ഞ്ജി​ത്ത്, പ്ര​സി​ഡ​ന്‍റ് ബൈ​ജു ചെ​ക്യാ​ട​ത്ത് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.