യോഗദിനം ആചരിച്ചു
1569094
Saturday, June 21, 2025 4:51 AM IST
മുക്കം: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിൽ വിവിധ പരിപാടികൾ നടന്നു. യോഗ പരിശീലനം, ബോധവത്കരണ ക്ലാസ് തുടങ്ങിയ പരിപാടികളാണ് നടന്നത്. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. മറിയം കുട്ടി ഹസൻ അധ്യക്ഷത വഹിച്ചു.
2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് യോഗ പരിശീലനത്തിനായി പഞ്ചായത്ത് ആവിഷ്ക്കരിച്ച പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ ദിവ്യ ഷിബു നിർവഹിച്ചു. ജീവിത ശൈലി രോഗങ്ങൾക്ക് യോഗ എന്ന വിഷയത്തിൽ ഡോ: കൃഷ്ണേന്ദു ക്ലാസെടുത്തു.