കാർ വീടിന്റെ മതിലിൽ ഇടിച്ചു തകർന്നു
1569096
Saturday, June 21, 2025 4:51 AM IST
പുല്ലൂരാംപാറ: കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ നിയന്ത്രണംവിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ചു.
പൊന്നാങ്കയം ഐവ ഹോട്ടലിനു സമീപമാണ് അമിത വേഗത്തിൽ വന്ന കാർ വീടിന്റെ മതിലിൽ ഇടിച്ചത്. ഇന്നലെ വൈകുന്നേരം നാലിനാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കൊടുവള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. അമിത വേഗതയും അശ്രദ്ധയും മദ്യലഹരിയുമാണ് മിക്ക അപകടങ്ങളുടെയും മുഖ്യ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ജെസിബി ഉപയോഗിച്ച് കാർ റോഡരികിലേക്ക് മാറ്റി.