കുളത്തില്‍ ഇറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
1568669
Thursday, June 19, 2025 10:17 PM IST
വടകര: താഴെ അങ്ങാടിയിലെ ചിറക്കല്‍ കുളത്തില്‍ നീന്താനിറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചേരാന്റവിട അസ്ലമിന്റെ മകന് സഹലാണ് (14) മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
സുഹൃത്തിനോടൊപ്പം നീന്താനിറങ്ങിയ സഹല്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും സഹലിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താഴെ അങ്ങാടിയിലായിരുന്ന സഹലിന്റെ കുടുംബം ഇപ്പോള്‍ തണ്ണീര്‍പന്തലിലാണ് താമസം.
കഴിഞ്ഞ വര്‍ഷം എംയുഎം ഹയര്‍സെക്കൻഡറി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സഹല്‍ വീട് മാറിയതിനാല്‍ ഇവിടെ നിന്ന് കടമേരി ആര്എസിയിലേക്ക് ടിസി വാങ്ങിയിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.