ലയണ്‍സ് ക്ലബിന് പുതിയ നേതൃത്വം
1569092
Saturday, June 21, 2025 4:51 AM IST
കോഴിക്കോട്: ലയണ്‍സ് ക്ലബ് ഓഫ് കാലിക്കട്ട് സമോറിയന്‍സ് 2025-26 ലയണ്‍സ് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
പി.കെ. സോമസുന്ദരന്‍ ക്ലബ് പ്രസിഡന്റായും ബാബു ചിറമ്മേല്‍ സെക്രട്ടറിയായും കെ. ജയരാജന് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. എസ്. രാജീവ് മുഖ്യാതിഥിയായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള ക്ലബിന്റെ 10 പ്രധാന സേവന പ്രവര്‍ത്തനങ്ങള്‍ ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.