പ്രക്ഷോഭം ആരംഭിക്കുമെന്ന് വ്യാപാരികള്‍
1569091
Saturday, June 21, 2025 4:51 AM IST
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ തീപിടിത്തം മൂലം നഷ്ടസംഭവിച്ചിട്ടുള്ള വ്യാപാരികള്‍ക്ക് യാതൊരുവിധ ധനസഹായങ്ങളോ വൈദ്യുതി പുനസ്ഥാപിക്കുകയോ ചെയ്യാത്തതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ.വി. കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുണ്ടൂപറമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ടി.പി. ഷാജി, കെ.വി. പ്രസാദ്, അഷ്റഫ്, ഗഫൂര്‍, രമേശ് അമ്പലക്കോത്ത്, റുഖ്സാന എന്നിവര്‍ പ്രസംഗിച്ചു.