നിയന്ത്രണം വിട്ട പിക്കപ്പ് വൈദ്യുതി തൂണിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്
1569098
Saturday, June 21, 2025 4:51 AM IST
താമരശേരി: ദേശീയ പാതയിൽ താമരശേരി ചുങ്കം കെടവൂർ ജുമാ മസ്ജിദിന് മുൻവശം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി തൂണിൽ ഇടിച്ച് ഡ്രൈവർ ആലപ്പുഴ സ്വദേശി യാസീൻ (24) ന് പരുക്കേറ്റു.
ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.