കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ര്‍ ഗോ​ഡൗ​ണി​ല്‍ നി​ന്ന് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ആ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ബേ​പ്പൂ​ര്‍ ഗോ​ഡൗ​ണി​നു​മു​ന്നി​ല്‍ പി​ക്ക​റ്റിം​ഗ് ന​ട​ത്തി. ഈ ​മാ​സം 12ന് ​ക​ട​ക​ള​ട​ച്ച് സ​മ​രം ന​ട​ത്തു​മെ​ന്ന് സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ധി​കൃ​ത​ര്‍ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം മാ​റ്റി​വ​ച്ചു.

ജി​ല്ലാ സ​പ്‌​ളൈ ഓ​ഫീ​സ​ര്‍ ച​ര്‍​ച്ച​യി​ല്‍ സം​ബ​ന്ധി​ച്ചി​രു​ന്നു.​എ​ന്നാ​ല്‍ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ല. ക​ട​ലോ​ര മേ​ഖ​ല​യി​ലാ​ണ് ട്രോ​ളിം​ഗ് നി​രോ​ധ​ന​കാ​ല​ത്ത് റേ​ഷ​ന്‍ മു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ​ലി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​അ​ര​വി​ന്ദ​ന്‍, കെ. ​ജ​യ​പ്ര​കാ​ശ്, പി.​ശ​ക. അ​രു​ണ്‍, അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.