ബൈക്ക് മോഷണം പോയി
1568835
Friday, June 20, 2025 5:12 AM IST
വടകര: ബസ് സ്റ്റോപ്പിനു സമീപം നിര്‍ത്തിയ ബൈക്ക് മോഷണം പോയി. മെഡിക്കല്‍ റപ്രസന്റേറ്റീവ് രജീഷിന്റെ കെഎല്‍ 18വി 3196 ബ്ലാക്ക് യൂനിക്കോണ്‍ ബൈക്കാണ് കളവുപോയത്. ബുധനാഴ്ച രാവിലെ ഇവിടെ നിര്‍ത്തിയതായിരുന്നു. രാത്രി തിരികെ എത്തിയപ്പോഴാണ് മോഷണം പോയതറിയുന്നത്. ചോമ്പാല പോലീസില്‍ പരാതി നല്കി.