150 കുപ്പി വിദേശമദ്യവുമായി പിടിയില്‍
1569319
Sunday, June 22, 2025 5:09 AM IST
വടകര: നിലമ്പൂരിലെ വോട്ടെണ്ണല്‍ ദിവസത്തേക്ക് മാഹിയില്‍ നിന്ന് കടത്തിയ 150 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കന് വടകരയില്‍ എക്സൈസ് പിടിയില്‍. നിലമ്പൂര്‍ തിരുവാലി കൊടിയന്‍ കുന്നേല്‍ ബിനോയ് (55) ആണ് വടകരയില്‍ പിടിയിലായത്. ആക്രി വ്യാപാരിയായ ബിനോയ് ആക്രിക്കച്ചവടത്തിന്റെ മറവിലാണ് മദ്യം കടത്തുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ എക്സൈസിന്റെ വലയിലായത്. നേരത്തെ മൂന്ന് അബ്കാരി കേസുകളില്‍ ബിനോയ് പ്രതിയായിട്ടുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ചത്തേക്ക് വേണ്ടി മാഹിയില്‍ നിന്ന് വാങ്ങിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. മദ്യം കടത്തിയ വാഹനവും എക്സൈസ് പിടിച്ചെടുത്തു.