മു​ക്കം: കു​ട്ടി​ക​ളെ മാ​ത്ര​മ​ല്ല അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കൂ​ടി ന​ല്ല വാ​യ​ന​ക്കാ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ടി​യ​ത്തൂ​ർ പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്. "കു​ടും​ബ വാ​യ​ന' എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളി​ലും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ലും വാ​യ​ന​സം​സ്കാ​രം വ​ള​ർ​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

പു​സ്ത​ക​വാ​യ​ന​യെ കേ​വ​ലം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി മാ​ത്ര​മ​ല്ല, കു​ടും​ബ​ത്തെ മു​ഴു​വ​നും കോ​ർ​ത്തി​ണ​ക്കു​ന്ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​മാ​യി മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും ര​ണ്ടാം വാ​ർ​ഡ് മെ​മ്പ​റു​മാ​യ വി. ​ഷം​ലൂ​ല​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ഫ​സ​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.