കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഈ ​വ​ർ​ഷം പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന സ്റ്റാ​ർ​സ് ഫി​യ​സ്റ്റ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ഈ ​വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ 118 വി​ദ്യാ​ര്‍​ഥി​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 26 വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ഞ്ച് എ ​പ്ല​സും ഒ​രു എ​യും നേ​ടി​യ 6 വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു .സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ടെ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി .സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ്, കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു മാ​ത്യു ,പ്രി​ൻ​സി​പ്പ​ൽ ഷാ​ജി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.