വ​ട​ക​ര: ലോ​ക​നാ​ര്‍​കാ​വ് ചി​റ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പു​തി​യാ​പ്പ് സം​സ്‌​കൃ​തം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന​ടു​ത്ത് ചോ​യ്യോ​ത്ത് സ​നൂ​പ് (35) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

വ​ലി​യ​ചി​റ കു​റു​കെ നീ​ന്തി​ക്ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പെ​ട്ടെ​ന്ന് ത​ന്നെ ക​ര​ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​താ​വ്: പ​രേ​ത​നാ​യ ചോ​യ്യ്യോ​ത്ത് ശ​ശി. മാ​താ​വ്: അ​നി​ത. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നൂ​പ്, ദൃ​ശ്യ. മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്കാ​രം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം തി​ങ്ക​ളാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ല്‍.