പെൻഷൻ പരിഷ്കരിക്കണമെന്ന്
1570198
Wednesday, June 25, 2025 5:11 AM IST
കോഴിക്കോട്: കെഎസ്ഇബി പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിക്കണമെന്ന് കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെയിംസ് എം. ഡേവിഡ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. വിമൽചന്ദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയൻ, മേഖല സെക്രട്ടറി പി.വി. ദിനേശ് ചന്ദ്രൻ, എ.കെ. അബ്ബാസ്, എം. മനോഹരൻ, പി.ടി. സുജാത, പി. സുന്ദരൻ, കെ. ബാബു, സി.കെ. ജയകുമാർ, സി. സരസ്വതി, വി. ദാമോദരൻ, എ. മനോജ് മോൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം. മനോഹരൻ റിപ്പോർട്ടും ട്രഷറർ പി. പീതാംബരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.