താമരശേരി താലൂക്ക് ആശുപത്രിയോട് അവഗണനയെന്ന്
1570004
Tuesday, June 24, 2025 7:00 AM IST
താമരശേരി: താലൂക്ക് ആശുപത്രിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമന്ന് യുഡിഎഫ് താമരശേരി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ജൂലൈ ആദ്യവാരം ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു. മുന്‍ എംഎല്‍എ വി.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയര്മാന് പി.ടി. ബാപ്പു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്, പി.സി. ഹബീബ് തമ്പി, പി.എസ്. മുഹമ്മദലി, പി. ഗിരീഷ്കുമാര്‍, ടി.ആര്. ഒ.കുട്ടന്, പി.പി. ഗഫൂര്‍, എം.സി. നസീമുദ്ദീന്,എം.ടി. അയൂബ് ഖാന്, എന്‍.പി. മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.