നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ നാല് വാഹനങ്ങളിൽ ഇടിച്ചു; രണ്ടുപേർക്ക് പരിക്ക്
1570193
Wednesday, June 25, 2025 5:07 AM IST
പേരാമ്പ്ര: കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാനപാതയില്‍ കൂത്താളിക്കടുത്ത് മൂരികുത്തിയില്‍ നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ മൂന്ന് കാറുകളിലും ഒരു മോട്ടോര്‍ ബൈക്കിലും ഇടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികരായ കല്ലാച്ചി വലിയ പറമ്പില്‍ ഫായിസ് (27), മാതാവ് സക്കീന (45) എന്നിവര്‍ക്ക് പരിക്കേറ്റു.
കൂത്താളി ഭാഗത്ത് നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയാണ് എതിരേ വന്ന വാഹനങ്ങളെ ഇടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെ മൂരികുത്തി മില്ലിന് സമീപമാണ് സംഭവം. നിയന്ത്രണംവിട്ട ഗുഡ്സ് ഓട്ടോ എതിര് ദിശയില്‍ വന്ന മൂന്ന് കാറുകളിൽ ഇടിച്ചശേഷം എതിരേ വന്ന ബൈക്കിനെ തട്ടി വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ ബൈക്ക് യാത്രികരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.