നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന കൂട്ടകുരുതിയിൽ പ്രതിഷേധിച്ചു
1569696
Monday, June 23, 2025 5:14 AM IST
കോഴിക്കോട്: നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന കൂട്ടകുരുതിയിൽ കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ കോഴിക്കോട് അതിരൂപത ശക്തമായി പ്രതിഷേധിച്ചു.
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതയാണ് ക്രൈസ്തവർക്ക് നേരെ നടക്കുന്നത്. കോഴിക്കോട് അതിരൂപതയിൽ ചേർന്ന യോഗത്തിൽ രൂപത പ്രസിഡന്റ് ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു.
മോൺ. വിൻസെന്റ് അറക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. പോൾ ആൻഡ്റൂസ്, സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ, എ.ജെ. സണ്ണി, ഫ്ലോറ മെൻഡോൻസാ, ടി.ടി. ജോണി, സെബാസ്റ്റ്യൻ, കെ.വൈ. ജോർജ്, തോമസ് ചെമ്മനം, മജോ പൂമല, പ്രകാശ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.