കൂ​ട​ര​ഞ്ഞി: വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തേ​ക്ക് ക​ട​പു​ഴ​കി വീ​ണ് അ​ര മ​ണി​ക്കൂ​ർ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു. കോ​ട​ഞ്ചേ​രി- ക​ക്കാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ പൊ​ന്നാം​ങ്ക​യം സ്കൂ​ളി​നു സ​മീ​പ​മം ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം.

സാ​ബു പ​ന​ച്ചി​ക്ക​ൽ, ലി​ജോ കു​ന്നേ​ൽ, രാ​ജേ​ഷ് കോ​ങ്കോ​ട്ടി​ൽ, സി​ജു ഒ​ഴു​ക​യി​ൽ, ജ​നീ​ഷ് പേ​ണ്ടാ​ന​ത്ത്, സാ​യൂ​ജ് മു​ണ്ടോ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. മ​ല​യോ​ര​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ഴു​ക​യും പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.