ബസ് തൊഴിലാളികള്‍ പണിമുടക്കി
1570002
Tuesday, June 24, 2025 7:00 AM IST
പയ്യോളി: ദേശീയപാത ആറുവരിയാക്കല്‍ പ്രവര്‍ത്തിയുടെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസ് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് സമരം നടത്തി. വടകര - കൊയിലാണ്ടി - പേരാമ്പ്ര റൂട്ടുകളിലെ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചായിരുന്നു സമരം.
നിര്‍മ്മാണ കരാര്‍ കമ്പനിയായ വഗാഡിന്റെ നന്തിയിലെ ഓഫീസിലേക്ക് തൊഴിലാളികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പി.വി. ശിവപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. മോഹനന് ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ.നാരായണന് നായര്‍, വിപിന്‍, കെ.പി റാണാപ്രതാപ്, ബാബു, രൂപേഷ്, റിനില്‍ എന്നിവര്‍ സംസാരിച്ചു.