മു​ക്കം: ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ഉ​യ​രെ​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ലാ​പ് ടോ​പ്പു​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 85 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ​ണ്ഡ​ല​ത്തി​ലെ 101 പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് 239 ലാ​പ്ടോ​പ്പു​ക​ൾ ന​ൽ​കു​ന്ന​ത്. ആ​ദ്യ ദി​വ​സം മു​ക്കം ന​ഗ​ര​സ​ഭ, കൊ​ടി​യ​ത്തൂ​ർ, കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​ണ് ലാ​പ്ടോ​പ്പു​ക​ൾ ന​ൽ​കി​യ​ത്.

മു​ക്കം ന​ഗ​ര​സ​ഭ​ത​ല ഉ​ദ്ഘാ​ട​നം എം​എം​ഒ ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ പേ​ഴ്സ​ണ​ൽ കെ.​പി. ചാ​ന്ദ്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലാ​പ്ടോ​പ്പു​ക​ളു​ടെ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​ന​വും വി​ത​ര​ണ​വും ചെ​റു​വാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.

ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്‌​ഘാ​ട​നം ആ​ന​യാം​കു​ന്ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷി​ദ് ഒ​ള​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.