നാ​ദാ​പു​രം: എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ വ​ള​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ക്ക്യാ​ട് പു​ളി​യാ​വ് സ്വ​ദേ​ശി​ക​ളാ​യ കൈ​തോ​റ മീ​ത്ത​ൽ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (29), കൈ​തോ​റ​യി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ ( 26) എ​ന്നി​വ​രെ​യാ​ണ് വ​ള​യം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. മ​നീ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​റ​ക്ക​ട​വി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ യു​വാ​ക്ക​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​വ​രി​ൽ നി​ന്നും 1.180 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. സ്കൂ​ട്ട​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.