പൊലീസിന് നേരെ ആക്രമം; പ്രതി കീഴടങ്ങി
1570352
Thursday, June 26, 2025 5:11 AM IST
നാദാപുരം: നാദാപുരം സിവിൽ എക്സൈസ് ഓഫീസറെ വാഹന പരിശോധന നടത്തുന്നതിനിടെ ഓട്ടോറിക്ഷ കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി കോടതിയിൽ കീഴടങ്ങി. നരിപ്പറ്റ സ്വദേശി മീത്തലെ പുത്തമ്പുരയിൽ സുരേഷ് ആണ് നാദാപുരം കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം. പ്രതി ഓട്ടോറിക്ഷയിൽ മദ്യം കടത്തിക്കൊണ്ട് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാതിരിപ്പറ്റ മീത്തൽവയൽ വെച്ച് നാദാപുരം എക്സൈസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷിനെ ഓട്ടോ ഇടിച്ച് പരിക്കേൽപ്പിച്ചത്.
തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.