കോഴിക്കോട്: ഛത്തീസ്‌ഗഡിലെ റായ്പൂരിൽ 28 മുതൽ 30 വരെ നടക്കുന്ന ദേശീയ ടെന്നീസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ജൂനിയർ ടീമിനെ കുന്നമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജി. അഭിമന്യുവും ഗേൾസ് ടീമിനെ മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ആയിഷ ഹേമലിനും നയിക്കും.

ബോയ്സ് ടീം അംഗങ്ങൾ: അൻഷിദ് അലി, ഫയാസ് അബൂബക്കർ, സി. അഖിൽ, കെ. സി ഹനാൻ. കോച്ച്: എ.ആർ. നവനീത്. മാനേജർ: ശ്രീജികുമാർ പൂനൂർ. ഗേൾസ് ടീം അംഗങ്ങൾ: സന ഫാത്തിമ, വൈഗ ചന്ദ്രൻ, കെ.എം. അനുദ്ര, ആർ. പവിത്ര. കോച്ച്: റിഥ്വിക് സുന്ദർ. മാനേജർ: കെ. ആദിത്യ സുരേന്ദ്രൻ.