ഇലക്ട്രോണിക് സിഗരറ്റുകൾ പിടികൂടി
1570982
Saturday, June 28, 2025 5:07 AM IST
നാദാപുരം: നാദാപുരം ടൗണിലെ കടകളിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട ഇലക്ട്രോണിക് സിഗരറ്റുകളും മറ്റ് സിഗരറ്റുകളും പിടികൂടി.
നാദാപുരം ടൗണിലെ ദുബായ് ബസാർ എന്ന കടയിൽ നിന്നാണ് 35 ഇലക്ട്രോണിക് സിഗരറ്റുകളും ഒമ്പത് വലിയ പേക്കറ്റ് മറ്റ് സിഗരറ്റുകളും പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കട നടത്തിവരുന്ന കല്ലാച്ചി പയന്തോങ്ങ് സ്വദേശി വലിയപറമ്പത്ത് നൗഷാദിനെതിരേ നാദാപുരം പോലീസ് കേസെടുത്തു.