മു​ക്കം: കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹോ​ർ​മോ​ൺ ക്ലി​നി​ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദ്യ ഹോ​ർ​മോ​ൺ ക്ലി​നി​ക്കാ​ണ് ഡോ. ​ഗീ​തു മേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഹോ​ർ​മോ​ൺ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തും. ക്യാ​മ്പി​ൽ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി​രി​ക്കും. പ്ര​മേ​ഹം, തൈ​റോ​യി​ഡ്, അ​മി​ത വ​ണ്ണം, പി​സി​ഒ​ഡി പ്ര​ശ്ന​ങ്ങ​ൾ, അ​മി​ത​മാ​യ ര​ക്ത സ​മ്മ​ർ​ദ്ദം, ക്ര​മ​ര​ഹി​ത​മാ​യ ആ​ർ​ത്ത​വം,

അ​മി​ത​മാ​യ രോ​മ വ​ള​ർ​ച്ച, വ​ള​ർ​ച്ച കു​റ​വ് തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള ചി​കി​ത്സ​യും ക്യാ​മ്പി​ൽ നി​ർ​ദ്ദേ​ശി​ക്കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഗീ​തു മേ​രി, ന​വീ​ൻ കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.