തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ലി​സ ഹോ​സ്പി​റ്റ​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച പു​തി​യ ഒ​പി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം മു​ന്നി​ൽ ക​ണ്ട് അ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​രം​ഭി​ച്ച ലി​സ ഹോ​സ്പി​റ്റ​ൽ തി​രു​വ​മ്പാ​ടി​യു​ടെ ച​രി​ത്ര​ത്തി​ൽ എ​ന്നും ഇ​ടം പി​ടി​ക്കു​മെ​ന്ന് എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

ലി​സ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എം. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ. ​ജെ​നി മാ​ത്യു, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ, മ​ല​ബാ​ർ ഹോ​സ്പി​റ്റ​ൽ എം​ഡി ഡോ. ​മി​ലി മോ​നി, ലി​സ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​അ​രു​ൺ മാ​ത്യു, ലി​സ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​വീ​ൺ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.