വയോധികനെ ആക്രമിച്ച പ്രതി പിടിയിൽ
1570985
Saturday, June 28, 2025 5:07 AM IST
കോഴിക്കോട് :നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ എരഞ്ഞിപ്പാലത്ത് വയോധികനെ ആക്രമിച്ച എരഞ്ഞിപ്പാലം സ്വദേശി പിടിയിൽ. തേനാംവയൽ വീട്ടിൽ അജയ് (25 ) നെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
എരഞ്ഞിപ്പാലം സ്വദേശിയായ ദേവദാസൻ എന്നയാളെ കോഴിക്കോട് സഹകരണ ആശുപത്രിയുടെ സമീപം നടന്ന് പോകവേ അയൽവാസിയായ പ്രതി അടിച്ച് ഗുരുതര പരിക്കേൽപിക്കുകയായിരുന്നു.
തുർന്ന് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ എരഞ്ഞിപ്പാലത്ത് വച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.