എൽഎസ്എസ് ജേതാക്കളെ അനുമോദിച്ചു
1570988
Saturday, June 28, 2025 5:15 AM IST
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ നിന്നും ഈ വർഷം എൽഎസ്എസ് നേടിയ കുട്ടികളെ മാനേജ്മെന്റും അധ്യാപകരും പിടിഎയും ചേർന്ന് അനുമോദിച്ചു. പിടിഎ ജനറൽ ബോഡിയോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ, അൽഫോൻസാ കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ തോമസ്, പിടിഎ പ്രസിഡന്റ് ബോബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.