ഇരുചക്രവാഹനത്തിൽ ‘ട്രിപ്പിൾ’ അടിച്ചയാൾക്ക് മർദ്ദനം : കേസെടുത്തു
1571250
Sunday, June 29, 2025 5:02 AM IST
കോഴിക്കോട് : ഇരുചക്ര വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചതിന്റെ പേരിൽ ബേപ്പൂർ സ്വദേശി അനന്തുവിനെ ബേപ്പൂർ എസ്ഐമർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
സ്റ്റേഷനിൽ നിന്നാണ് മർദ്ദനമേറ്റതെന്ന് അനന്തു പറഞ്ഞു. പട്ടിക ഉപയോഗിച്ചാണ് അടിച്ചതെന്നും തലക്കും അടിയേറ്റെന്നും അനന്തു പറഞ്ഞു. ജൂലൈ 29ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.