കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നോ​ടൊ​പ്പം ല​ഹ​രി​ക്കെ​തി​രേ 2 മി​ല്ല്യ​ൺ പ്ല​ഡ്ജി​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ർ​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

ഡോ​ൺ ബോ​സ്കോ കു​ട്ടി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യിവി​ജ​യ​ൻ ഓൺലൈനായി പ്ര​തി​ജ്ഞ​ചൊ​ല്ലി. പ​രി​പാ​ടി​യോ​ടാ​നു​ബ​ന്ധി​ച്ചു ധ​ർ​മ്മ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​ർ ല​ഹ​രി​വി​രു​ദ്ധ ഗാ​ന​ങ്ങ​ൾ​ക്ക് ചു​വ​ടു​വെ​ച്ചു.

തു​ട​ർ​ന്ന് ഡോ​ൺ ബോ​സ്കോ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​നും, ധ​ർ​മ്മ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന സി​സ്റ്റേ​ഴ്സും, സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ ഗാ​നം ആ​ല​പി​ച്ചു.

ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ചാ​ന്ദ്നി, ധ​ർ​മ്മ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ലി​ൽ മെ​ഡി​ക്ക​ൽ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ്സ് (എം.​എ​സ്.​ജെ) സോ​ഷ്യ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ശു​ഭാ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഡാ​ലി​യ, ഡോ​ൺ​ബോ​സ്‌​കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ർ​ട്ടി​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ത്യ​നാ​രാ​യ​ണ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​ഞ്ഞ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ല​ഹ​രി ദി​ന​ത്തി​ന്‍റെ മു​ൻ ഒ​രു​ക്ക​മാ​യി അ​വ​യ​ർ​ന​സ് വീ​ഡി​യോ ക്ലാ​സു​ക​ളും, സി​സ്റ്റ​ർ ജി​സ്‌​ല​റ്റ് (സൈ​ക്കോ​ള​ജി കൗ​ൺ​സി​ലിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്) നേ​തൃ​ത്വ​ത്തി​ൽ യോ​ഗ ഡാ​ൻ​സ് തെ​റാ​പ്പി, യോ​ഗ​തെ​റാ​പ്പി, ലാ​ഫിം​ഗ് ഡാ​ൻ​സ് എ​ന്നി​വ പ​രി​ശീ​ലി​പ്പി​ച്ചു. ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് മെ​ഡി​ക്ക​ൽ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ്സ് സോ​ഷ്യ​ൽ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ശു​ഭാ (എം.​എ​സ്.​ജെ) ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി.