തൊഴിലുറപ്പ് പദ്ധതി കാർഷിക സൗഹൃദമാക്കണം: കർഷക കോൺഗ്രസ്
1571254
Sunday, June 29, 2025 5:02 AM IST
താമരശേരി: കാർഷിക മേഖലയിൽ ചെലവ് വർധിക്കുകയും രൂക്ഷമായ വിളനാശം കാരണം കർഷകർ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതി കർഷകർക്ക് ഗുണകരമാവുന്ന രീതിയിലേക്ക് മാറ്റണമെന്ന് കർഷക കോൺഗ്രസ് ഓമശേരി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ യോഗം ഉദ്ഘാടനം ചെയ്തു.
പീയൂസ് കല്ലിടുക്കിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഒ. എം. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി.
വി.ജെ. ചാക്കോ, അഗസ്റ്റിൻ ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്റ് ഷരീഫ് വെളിമണ്ണ, ജോഷി തൈപ്പറമ്പിൽ, റോയ് കിഴക്കേടം, സുഹറ സലീം, അജീഷ് തോന്നക്കര, റിനി സണ്ണി എന്നിവർ പ്രസംഗിച്ചു.