സെൻസർ ബോർഡിന്റെ തടസവാദം ബാലിശം: തപസ്യ
1571607
Monday, June 30, 2025 5:04 AM IST
കോഴിക്കോട്: നിസാരവും ബാലിശവുമായ തടസവാദങ്ങൾ ഉന്നയിച്ച് സർഗാവിഷ്കാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന ഫിലിം സെൻസർ ബോർഡിന്റെ നിലപാട് തെറ്റാണെന്ന് തപസ്യ കലാ സാഹിത്യ വേദി.
"ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന മലയാള സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ പ്രദർശനാനുമതിക്കുള്ള സർട്ടിഫിക്കറ്റ് നൽകില്ലെന്ന തീരുമാനത്തിൽ നിന്ന് സിബിഎഫ്സി പിൻമാറണമെന്ന് തപസ്യ കേന്ദ്ര ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
സിബിഎഫ്സി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തപസ്യ ചെയർമാൻ സന്ദേശമയച്ചു.യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു.