തി​രു​വ​മ്പാ​ടി: ക​ഴി​ഞ്ഞ ദി​വ​സം ലീ​ഗി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​വ​രും നി​ല​വി​ലെ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും ഒ​രു​മി​ച്ചു ര​ഹ​സ്യ​മീ​റ്റിം​ഗ് ന​ട​ത്തി. പു​ല്ലൂ​രാം​പാ​റ ലീ​ഗ് ഹൗ​സി​ൽ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മീ​റ്റിം​ഗ് ന​ട​ന്ന​ത്. ലീ​ഗ് നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി നാ​ൽ​പ്പ​തോ​ളം പേ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ലീ​ഗി​ന് സ്വാ​ധീ​ന​മു​ള്ള ഏ​ഴ് വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന ഇ​രു​പ​ത്തി​യ​ഞ്ചോ​ളം നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​നം രാ​ജി​വെ​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.