കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
1571604
Monday, June 30, 2025 5:04 AM IST
മുക്കം: നൈജീരിയ, സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന ക്രൈസ്തവ വംശഹത്യക്കെതിരേയും വടക്കേ ഇന്ത്യയിൽ ക്രൈസ്തർ നേരിടുന്ന പിഠനങ്ങൾ ക്കെതിരേയും പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് മുക്കം യൂണിറ്റ് മാർച്ച് നടത്തി.
ഫാ. ഷിനോ കരിന്തോലിൽ എസ്ഡിബി മാർച്ച് ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ അനുഗ്രഹ മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. വർഗീസ് പാലക്കീൽ, സെക്രട്ടറി രാജൻ ചൂരപൊയ്കയിൽ, ട്രഷറർ ലോവൽ പള്ളി താഴത്ത് ഭാരവാഹികളായ അഖിൽ മലേക്കുന്നേൽ, കുര്യൻ കോട്ടയിൽ, ആൽബിൻ തുളുവനാനി,
ദേവസ്യ പൈമ്പിള്ളിൽ, ഷിജി കിഴക്കരക്കാട്ട്, ആന്റണി അ രണോലിക്കൽ, ജിൻസൺ പുഴക്കര, ധന്യ കൂട്ടിയാനി, ബിന്ദു കോഴികുന്നേൽ എന്നിവർ നേതൃത്വം നൽകി.