വടകര നഗരസഭ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
1571945
Tuesday, July 1, 2025 7:35 AM IST
വടകര: ആധുനിക രീതിയില്‍ പണി കഴിപ്പിച്ച വടകര നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. 15 കോടി രൂപ ചെലവില്‍ നാലു നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ നഗരസഭ ഓഫീസ് കെട്ടിടം, കൗണ്‍സില്‍ ഹാള്‍, ലിഫ്റ്റുകള്‍, അഗ്നി ശമന നിയന്ത്രണ സംവിധാനം, പാര്‍ക്കിംഗ് സൗകര്യം, വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം മുറികള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
കേരള നിയമസഭയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് കൗണ്‍സില്‍ ഹാള്‍ സജീകരിച്ചിരിക്കുന്നത്. നെറ്റ് സീറോ ക്യാമ്പയിന് പദ്ധതി ഏറ്റെടുത്ത കേരളത്തിലെ ആദ്യത്തെ നഗരസഭയയുടെ കെട്ടിടമായതിനാല്‍ ഹരിത, നെറ്റ് കാര്‍ബണ്‍ മാനദണ്ഡം പാലിച്ചാണ് കെട്ടിടം പരിപാലിക്കുക. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
കെ.ജി.സന്ദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ.രമ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, കെ.പി.കുഞ്ഞമ്മദ് എംഎല്‍എ, മുന്‍ മന്ത്രി സി.കെ.നാണു എന്നിവര്‍ മുഖ്യാതിഥികളായി.